കൊടുങ്കാറ്റായി ഷഹീന്‍ അഫ്രീദി, വിന്‍ഡീസിന് തകര്‍ച്ച

Shaheenafridi

ജമൈക്കയിലെ രണ്ടാം ടെസ്റ്റിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട വെസ്റ്റിന്‍ഡീസ്. പാക്കിസ്ഥാന്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 302/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം 39/3 എന്ന നിലയിൽ ആയിരുന്ന വെസ്റ്റിന്‍ഡീസ് നാലാം ദിവസം കളി പുനരാരംഭിച്ച ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 123/8 എന്ന നിലയിലാണ്.

ഷഹീന്‍ അഫ്രീദി നാലും മുഹമ്മദ് അബ്ബാസ് മൂന്നും വിക്കറ്റ് നേടിയാണ് വെസ്റ്റിന്‍ഡീസിന്റെ നടുവൊടിച്ചത്. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 179 റൺസ് പിന്നിലാണ് വിന്‍ഡീസ് ഇപ്പോള്‍. ബോണ്ണര്‍(37), ജെര്‍മൈന്‍ ബ്ലാക്ക്വുഡ്(33) എന്നിവരാണ് വെസ്റ്റിന്‍ഡീസിന്റെ പ്രധാന സ്കോറര്‍മാര്‍.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരമേ ഇല്ലാതെ വാൻ ഡെ ബീക്
Next articleബ്രസീലിനെ നേരിടാനുള്ള അർജന്റീന സ്ക്വാഡ് പ്രഖ്യാപിച്ചു, മെസ്സിയും ഡിബാലയും ടീമിൽ