ബ്രാഹിമിന്റെ ലോൺ നീട്ടാൻ മിലാൻ ശ്രമം

20210604 193433
Credit: Twitter

റയൽ മാഡ്രിഡിന്റെ യുവതാരം ബ്രാഹിം ഡിയസിനെ എ സി മിലാൻ ഒരു വർഷം കൂടെ ലോണിൽ സ്വന്തമാക്കിയേക്കും. ഈ സീസണിൽ മിലാനിൽ ലോണിൽ കളിച്ച താരം പിയോളിക്ക് കീഴിൽ 27 മത്സരങ്ങളോളം കളിച്ചിരുന്നു. നാലു ഗോളുകളും നാലു അസിസ്റ്റും നേടാനും യുവ താരത്തിനായി. മിലാന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കാനും അദ്ദേഹത്തിനായി. താരത്തെ റയൽ ഇപ്പോൾ വിൽക്കാൻ ഒരുക്കമല്ല. അതുകൊണ്ട് തന്നെ ഒരു സീസണിൽ കൂടെ ലോണ ബ്രാഹിമിനെ മിലാൻ ആവശ്യപ്പെടും.

22കാരനായ താരം പുതിയ റയൽ പരിശീലകൻ ആഞ്ചലോട്ടിയുമായി ആലോചിച്ച ശേഷം മാത്രമെ ഒരു തീരുമാനം എടുക്കുകയുള്ളൂ. ആഞ്ചലോട്ടി അവസരം നൽകും എന്ന് ഉറപ്പ് പറയുക ആണെങ്കിൽ‌ ‌ബ്രാഹിം സ്പെയിനിൽ നിന്നേക്കും. മൂന്ന് സീസൺ മുമ്പ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നായിരുന്നു ബ്രാഹിം റയൽ മാഡ്രിഡിൽ എത്തിയത്. സിദാന്റെ കീഴിൽ യുവതാരത്തിന് അധികം അവസരം ലഭിച്ചിരുന്നില്ല. സ്പാനിഷ് ക്ലബായ മലാഗയുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ബ്രാഹിം. ഇതിനകം തന്നെ സ്പാനിഷ് അണ്ടർ 19, അണ്ടർ 21 ടീമുകളിൽ കളിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

Previous articleപി എഫ് എ ടീം ഓഫ് ദി ഇയർ, മാഞ്ചസ്റ്റർ താരങ്ങളുടെ ആധിപത്യം
Next articleദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള വിന്‍ഡീസ് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു