സെയിന്റ് ലൂസിയയിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് വെസ്റ്റിന്‍ഡീസ്, 2010ന് ശേഷം ആദ്യമായി ദക്ഷിണാഫ്രിക്ക വെസ്റ്റിന്‍ഡീസിൽ ടെസ്റ്റിനായി എത്തുന്നു

Windiessouthafrica
- Advertisement -

വെസ്റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സെയിന്റ് ലൂസിയയിലെ ആദ്യ ടെസ്റ്റിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് വെസ്റ്റിന്‍ഡീസ് നായകന്‍ ക്രെയിഗ് ബ്രാത്‍വൈറ്റ്. 2010ന് ശേഷം ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക വെസ്റ്റിന്‍ഡീസിൽ ഒരു ടെസ്റ്റ് പരമ്പരയ്ക്കായി എത്തുന്നത്.

ഡീൻ എൽഗാര്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷമുള്ള ദക്ഷിണാഫ്രിക്കയുടെ ആദ്യ പരമ്പരകൂടിയാണിത്. ഇരു ടീമുകളിലുമായി മൂന്ന് താരങ്ങള്‍ തങ്ങളുടെ ടെസ്റ്റ് അരങ്ങേറ്റം ഇന്നത്തെ മത്സരത്തിൽ നടത്തുന്നുണ്ട്. വിന്‍ഡീസ് നിരയിൽ ജെയ്ഡൻ സീൽസ് തന്റെ അരങ്ങേറ്റം കുറിയ്ക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ നിരയിൽ കീഗന്‍ പീറ്റേര്‍സനും കൈൽ വെറേയെന്നേയും അരങ്ങേറ്റം കുറിയ്ക്കുന്നു.

വെസ്റ്റിന്‍ഡീസ് : Kraigg Brathwaite(c), Shai Hope, Nkrumah Bonner, Kyle Mayers, Jermaine Blackwood, Roston Chase, Joshua Da Silva(w), Jason Holder, Rahkeem Cornwall, Kemar Roach, Jayden Seales

ദക്ഷിണാഫ്രിക്ക : Dean Elgar(c), Aiden Markram, Keegan Petersen, Rassie van der Dussen, Kyle Verreynne, Quinton de Kock(w), Keshav Maharaj, Wiaan Mulder, Kagiso Rabada, Lungi Ngidi, Anrich Nortje

Advertisement