ടി20 ടീം പ്രഖ്യാപിച്ചു, ഗെയിലിനു വിശ്രമം

ക്രിസ് ഗെയിലിനു വിശ്രമം നല്‍കി ടി20 ടീം പ്രഖ്യാപിച്ച് വിന്‍ഡീസ്. ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പര പരാജയപ്പെട്ട ശേഷം ടി20 മത്സരങ്ങള്‍ക്കായുള്ള ടീമിനെയാണ് വിന്‍ഡീസ് പ്രഖ്യാപിച്ചത്. 13 അംഗ ടീമിലേക്ക് ചാഡ്വിക്ക് വാള്‍ട്ടണ്‍, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവരെയാണ് ചേര്‍ത്തിരിക്കുന്നത്. ജൂലൈ 31നു സെയിന്റ് കിറ്റ്സിലാണ് ആദ്യ മത്സരം. പരിക്കിനെത്തുടര്‍ന്ന് ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്ന ആന്‍ഡ്രേ റസ്സലിനെയും ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഐസിസി ഇലവനെതിരെ ചാരിറ്റി മത്സരം കളിച്ച ടീമില്‍ നിന്ന് ഈ മാറ്റങ്ങളാണുള്ളത്. മര്‍ലന്‍ സാമുവല്‍സ് ഏകദിനത്തില്‍ പരിക്ക് മൂലം കളിച്ചിരുന്നില്ലെങ്കിലും വിന്‍ഡീസ് ടി20 നിരയിലേക്ക് താരം തിരികെ എത്തിയിട്ടുണ്ട്. റയാദ് എമ്രിറ്റ് ആണ് പുറത്ത് പോകുന്ന മറ്റൊരു താരം.

വിന്‍ഡീസ് സ്ക്വാഡ്: കാര്‍ലോസ് ബ്രാത്‍വൈറ്റ്, സാമുവല്‍ ബദ്രീ, ഷെല്‍ഡണ്‍ കോട്രെല്‍, ആന്‍ഡ്രേ ഫ്ലെച്ചര്‍, എവിന്‍ ലൂയിസ്, ആഷ്‍ലി നഴ്സ്, കീമോ പോള്‍, റോവ്മന്‍‍ പവല്‍, ദിനേശ് രാംദിന്‍, ആന്‍ഡ്രേ റസ്സല്‍, മര്‍ലന്‍ സാമുവല്‍സ്, ചാഡ്വിക്ക് വാള്‍ട്ടണ്‍, കെസ്രിക് വില്യംസ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്ത്യയുടെ ന്യൂസിലാണ്ട് പര്യടനം ജനുവരി 2019ല്‍
Next articleന്യൂസിലാണ്ട് സമ്മര്‍, പര്യടനത്തിനെത്തുക മൂന്ന് ഏഷ്യന്‍ രാജ്യങ്ങള്‍