ഇന്ത്യയുടെ ന്യൂസിലാണ്ട് പര്യടനം ജനുവരി 2019ല്‍

ജനുവരി 2019ല്‍ ഇന്ത്യയുടെ പുരുഷ വനിത ടീമുകള്‍ ഏകദിനങ്ങളും ടി20കളിലും പങ്കെടുക്കുന്നതിനായി ന്യൂസിലാണ്ടിലേക്ക് യാത്രയാകുന്നു. പുരുഷ ടീം 5 ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളിലും പങ്കെടുക്കുമ്പോള്‍ വനിത ടീം മൂന്ന് വീതം ഏകദിനങ്ങളിലും ടി20യിലും പങ്കെടുക്കും. ഇത് കൂടാതെ ഇന്ത്യയുടെ എ ടീമുകളും പരമ്പരകളില്‍ ഏര്‍പ്പെടുമെന്ന് ന്യൂസിലാണ്ട് ക്രിക്കറ്റ് അറിയിച്ചു.

ശ്രീലങ്കയുമായുള്ള ടെസ്റ്റ് പരമ്പരയോടെയാണ് ന്യൂസിലാണ്ടിന്റെ ഹോം സീസണ്‍ ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റുകളില്‍ ആദ്യത്തേത് ഡിസംബര്‍ 26നു ആരംഭിക്കും. അതിനു ശേഷം മൂന്ന് ഏകദിനങ്ങളിലും ഒരു ടി20 മത്സരത്തിലും ടീമുകള്‍ പങ്കെടുക്കും. ജനുവരി 23ന് നേപ്പിയറിലാണ് ഇന്ത്യയുമായുള്ള ആദ്യ മത്സരം അരങ്ങേറുക. അതിനു ശേഷം ബംഗ്ലാദേശും ന്യൂസിലാണ്ടില്‍ മൂന്ന് ഏകദിനങ്ങള്‍ക്കും ടെസ്റ്റിനുമായി എത്തും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅജയ് സിങ് പൂനെ സിറ്റി വിട്ട് ഗോകുലം എഫ് സിയിൽ
Next articleടി20 ടീം പ്രഖ്യാപിച്ചു, ഗെയിലിനു വിശ്രമം