ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന ടീം പ്രഖ്യാപിച്ചു, ഷിമ്രൺ ഹെറ്റ്മ്യര്‍ തിരികെ എത്തുന്നു

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്കയ്ക്കെതിരെ മാര്‍ച്ചിൽ നടന്ന പരമ്പരയിൽ പരിഗണിക്കാതിരുന്ന ഷിമ്രൺ ഹെറ്റ്മ്യര്‍, ഷെൽഡൺ കോട്രെൽ, റോസ്ടൺ ചേസ് എന്നിവരെ ഈ പരമ്പരയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15 അംഗ സംഘത്തെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ശ്രീലങ്കയ്ക്കെതിരെയുള്ള ടീമിലുണ്ടായിട്ടും ഒരു കളി പോലും കളിക്കാനവസരം ലഭിയ്ക്കാതിരുന്ന കൈൽ മയേഴ്സ്, കെവിന്‍ സിന്‍ക്ലയര്‍ എന്നിവരെ ഇത്തവണ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വെസ്റ്റിന്‍ഡീസ് : Kieron Pollard (Captain), Shai Hope (Vice Captain), Fabian Allen, Darren Bravo, Roston Chase, Sheldon Cottrell, Shimron Hetmyer, Jason Holder, Akeal Hosein, Alzarri Joseph, Evin Lewis, Jason Mohammed, Anderson Philip, Nicholas Pooran, Romario Shepherd

മൂന്ന് ഏകദിനങ്ങളും ഐസിസി ലോക കപ്പ് സൂപ്പര്‍ ലീഗിന്റെ ഭഗാമായിട്ടുള്ളതാണ്. പരമ്പരയ്ക്ക് ശേഷം ഇരു ടീമുകളും അഞ്ച് ടി20 മത്സരങ്ങളിലും ഏറ്റുമുട്ടും.

Previous articleആദ്യ ഏകദിനത്തിൽ വിജയം നേടി വിന്‍ഡീസ്, സ്റ്റഫാനിയുടെ ഓള്‍റൗണ്ട് മികവിൽ വിന്‍ഡീസ് നേടിയത് അഞ്ച് വിക്കറ്റ് ജയം
Next articleലങ്ക പ്രീമിയര്‍ ലീഗിൽ ഒരു ഫ്രാഞ്ചൈസിയെ കൂടി റദ്ദാക്കി