ബൗണ്ടറി നേടി വിജയവും കന്നി ശതകവും നേടി വിൽ യംഗ്, അനായാസ ജയവുമായി ന്യൂസിലാണ്ട്

Willyoung

നെതര്‍ലാണ്ട്സിനെതിരെ ആദ്യ ഏകദിനത്തിൽ അനായാസ വിജയവുമായി ന്യൂസിലാണ്ട്. ഇന്ന് നടന്ന മത്സരത്തിൽ നെതര്‍ലാണ്ട്സിനെ 202 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം ലക്ഷ്യം 38.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാണ്ട് മറികടന്നത്.

വിൽ യംഗ് പുറത്താകാതെ 103 റൺസും ഹെന്‍റി നിക്കോള്‍സ് 57 റൺസുമാണ് ആതിഥേയര്‍ക്കായി നേടിയത്. മൈക്കിൽ റിപ്പൺ നെതര്‍ലാണ്ട്സിന് വേണ്ടി 2 വിക്കറ്റ് നേടി.

Previous articleസന്തോഷ് ട്രോഫി ഫിക്സ്ചർ എത്തി, കേരളത്തിന്റെ മത്സരങ്ങൾ പയ്യനാട് സ്റ്റേഡിയത്തിൽ, കിരീടം നേടാൻ ഉറച്ച് കേരളം
Next articleമത്സരം തുടങ്ങുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി, ആഷ്ടൺ അഗറിന് കോവിഡ്