മത്സരം തുടങ്ങുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി, ആഷ്ടൺ അഗറിന് കോവിഡ്

ലാഹോറിൽ ഏകദിന മത്സരം തുടങ്ങുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കവെ ആഷ്ടൺ അഗര്‍ കോവിഡ് ബാധിതനെന്ന് സ്ഥിരീകരിച്ചു. നേരത്തെ ജോഷ് ഇംഗ്ലിസും കോവിഡ് പോസിറ്റീവാണെന്ന് വാര്‍ത്ത വന്നിരുന്നു. ഇതോടെ ഇരു താരങ്ങള്‍ക്കും ഏകദിന പരമ്പരയിൽ കളിക്കാനാകില്ല.

മിച്ചൽ മാര്‍ഷിനും നേരത്തെ പരിക്ക് കാരണം പരമ്പര നഷ്ടമായേക്കുമെന്ന് വാര്‍ത്ത വന്നിരുന്നു. ഇതോടെ ഓസ്ട്രേലിയയ്ക്ക് 14 അംഗങ്ങളിൽ നിന്ന് വേണം അവരുടെ ഇലവനെ തിരഞ്ഞെടുക്കേണ്ടതെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്.

കോവിഡ് ബാധിതരായ രണ്ട് താരങ്ങളും ഐസൊലേഷനിലേക്ക് നീങ്ങിയിട്ടുണ്ട്.