എഡ്ജ്ബാസ്റ്റണിൽ ന്യൂസിലാണ്ട് മികച്ച നിലയിൽ, വില്‍ യംഗിനും അര്‍ദ്ധ ശതകം

Willyoung
- Advertisement -

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോൾ ന്യൂസിലാണ്ട് 229/3 എന്ന നിലയിൽ. 82 റൺസ് നേടിയ വിൽ യംഗിന്റെ വിക്കറ്റ് ഡാനിയേൽ ലോറന്‍സ് നേടിയപ്പോൾ അമ്പയര്‍മാര്‍ രണ്ടാം ദിവസത്തെ കളി മതിയാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

Stuartbroad

വിൽ യംഗും റോസ് ടെയിലറും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 92 റൺസ് നേടി നില്‍ക്കുമ്പോളാണ് യംഗിന്റെ വിക്കറ്റ് നഷ്ടമായത്. വിൽ യംഗിന്റെ വിക്കറ്റ് വീണപ്പോൾ ന്യൂസിലാണ്ട് ഇംഗ്ലണ്ടിന്റെ സ്കോര്‍ മറികടക്കുവാന്‍ 74 റൺസ് അകലെ മാത്രമാണ്.

Rosstaylor

80 റൺസ് നേടിയ ഡെവൺ കോൺവേയുടെ വിക്കറ്റും ആറ് റൺസ് നേടിയ ടോം ലാഥമിന്റെ വിക്കറ്റമാണ് ന്യൂസിലാണ്ടിന് ഇന്ന് ആദ്യം നഷ്ടമായത്. സ്റ്റുവര്‍ട് ബ്രോഡാണ് ഇരുവിക്കറ്റും നേടിയത്. 46 റൺസുമായി റോസ് ടെയിലറാണ് ക്രീസിലുള്ളത്.

Advertisement