മുൻ ഇന്ത്യൻ താരം ഗൗരമാംഗി സിംഗ് എഫ് സി ഗോവയിൽ അസിസ്റ്റന്റ് പരിശീലകൻ

എഫ് സി ഗോവ മുൻ ഇന്ത്യൻ താരം ഗൗരമാംഗി സിങിനെ അസിസ്റ്റന്റ് പരിശീലകനായി നിയമിച്ചു. ക്ലഫോർഡ് മിറാണ്ട ക്ലബ് ഒഴിവിലേക്കാണ് ഗൗരമാംഗി സിങ് എത്തുന്നത്.

“എഫ്‌സി ഗോവയിൽ ചേരുന്നതിൽ ഞാൻ സന്തുഷ്ടനാണ്. എന്റെ കോച്ചിംഗ് കരിയറിനെ സംബന്ധിച്ചിടത്തോളം ശരിയായ ദിശയിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണ്. വർഷങ്ങളായി ഗോവ സംസ്ഥാനത്ത് കളിച്ചിട്ടുള്ള എനിക്ക് ഗോവ രണ്ടാം വീട് പോലെയാണ്. തിരികെ വന്നതിൽ വളരെ സന്തോഷം തോന്നുന്നു,” കരാർ ഒപ്പിട്ട ശേഷം ഗൗരമാംഗി സിങ് പറഞ്ഞു.

ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരമായയ ഗൗരാമംഗി സിംഗ് തന്റെ 15 വർഷത്തെ ഫുട്ബോൾ കരിയറിൽ രാജ്യത്തെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്. ഡെംപോ എസ്‌സി, മഹീന്ദ്ര യുണൈറ്റഡ്, ചർച്ചിൽ ബ്രദേഴ്‌സിന് എന്നീ ക്ലബുകൾക്ക് ഒപ്പം ഗൗരാമംഗി സിംഗ് കിരീടം നേടിയിട്ടുണ്ട്. ചെന്നൈയിന് ഒപ്പം ഐഎസ്‌എല്ലിലും കളിച്ചിട്ടുണ്ട്. ഇന്ത്യക്കായി 70 മത്സരങ്ങൾ അദ്ദേഹം കളിച്ചു.