തുടക്കത്തിൽ വീണ വിക്കറ്റുകള്‍ തിരിച്ചടിയായി, ശക്തമായി തിരിച്ചുവരും – ബാബര്‍ അസം

Pakistanengland

ഇംഗ്ലണ്ടിനോടേറ്റ കനത്ത പരാജയത്തിൽ നിന്ന് ടീം ഉടനെ തിരിച്ചുവരുമെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ഇംഗ്ലണ്ടിന്റെ ബൗളര്‍മാര്‍ മുഴുവന്‍ ക്രെഡിറ്റും അര്‍ഹിക്കുന്നുവെന്നും തുടക്കത്തിലെ വിക്കറ്റുകള്‍ വീഴ്ത്തി പാക്കിസ്ഥാനെ അവര്‍ വലിയ സ്കോര്‍ നേടുവാന്‍ അനുവദിച്ചില്ലെന്നും മൊമ്മന്റം തങ്ങളിൽ നിന്നവര്‍ നേടിയെന്നും പാക് നായകന്‍ വ്യക്തമാക്കി.

അടുത്ത മത്സരത്തിൽ ടീം ശക്തമായി തിരിച്ചുവരുമെന്നും ഫകര്‍ സമന്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ മികച്ച ഫോം ഇവിടെയും തുടര്‍ന്നത് മത്സരത്തിലെ പോസിറ്റീവ് വശമായി കാണുന്നുവെന്നും ബാബര്‍ അസം സൂചിപ്പിച്ചു.

Previous articleതന്റെ ബാറ്റിംഗ് മെച്ചപ്പെടുവാന്‍ കാരണം ഫീൽഡിംഗ് കോച്ച് – ടാസ്കിന്‍ അഹമ്മദ്
Next articleരവി രാംപോളിനെ വീണ്ടും ടീമിലെത്തിച്ച് ഡെര്‍ബിഷയര്‍