രവി രാംപോളിനെ വീണ്ടും ടീമിലെത്തിച്ച് ഡെര്‍ബിഷയര്‍

മുന്‍ വിന്‍ഡീസ് താരം രവി രാംപോളുമായി വീണ്ടും കരാറിലെത്തി ഡെര്‍ബിഷയര്‍. റോയല്‍ ലണ്ടന്‍ വൺ ഡേ കപ്പിന് വേണ്ടിയാണ് കരാര്‍. 2019 ടി20 ബ്ലാസ്റ്റിൽ ഏറ്റവും അധികം വിക്കറ്റ് നേടിയ താരമാണ് രവി രാംപോള്‍. താരത്തിന്റെ പ്രകടനത്തിന്റെ ബലത്തിൽ 2019ൽ ഡെര്‍ബിഷയര്‍ ടി20 ബ്ലാസ്റ്റ് ഫൈനൽസ് ഡേയ്ക്ക് യോഗ്യത നേടിയിരുന്നു.

എന്നാൽ അടുത്ത വര്‍ഷം കൊറോണ വ്യാപനം കാരണം താരം തിരിച്ചെത്തിയില്ല. താരത്തിന്റെ കൊല്‍പക് കരാര്‍ യുണൈറ്റഡ് കിംഗ്ഡം യൂറോപ്യന്‍ യൂണിയനിൽ നിന്ന് പിന്മാറിയതോടെ നിലയ്ക്കുകയായിരുന്നു. താര ഡെര്‍ബിഷയറിന്റെ അവസാന മൂന്ന് മത്സരങ്ങളിലും രവി രാംപോള്‍ കളിക്കും.