റാഞ്ചിയില്‍ ടോസിന് വേറെ ആരെയെങ്കിലും പറഞ്ഞയയ്ക്കുമെന്ന് അറിയിച്ച് ഫാഫ് ഡു പ്ലെസി

ഏഷ്യയില്‍ ഇതുവരെ തുടര്‍ച്ചയായി 9 ടോസ്സുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി പറയുന്നത് റാഞ്ചിയില്‍ താന്‍ ടോസിനായി വേറെ ആരെയെങ്കിലും പറഞ്ഞയയ്ക്കുമെന്നാണ്. ഏഷ്യന്‍ പിച്ചുകളില്‍ ഒരു ടീമും നാലാമത് ബാറ്റ് ചെയ്യാന്‍ താല്പര്യപ്പെടുന്നില്ലെന്നതിനാല്‍ തന്നെ ടോസ് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. എന്നാല്‍ ഫാഫ് ഡു പ്ലെസിയ്ക്ക് കുറെയേറെ മത്സരത്തില്‍ ടോസ് നേടുവാന്‍ സാധിച്ചിട്ടില്ലെന്നത് പ്രത്യേകം ഓര്‍ക്കേണ്ട കാര്യമാണ്.

പരമ്പര നേരത്തെ തന്നെ 2-0ന് നഷ്ടമായ ദക്ഷിണാഫ്രിക്ക അവസാന മത്സരത്തില്‍ തോല്‍വി ഒഴിവാക്കുവാനുള്ള ശ്രമമെന്ന നിലയിലാണ് ടോസെന്ന ഭാഗ്യത്തിലും പരീക്ഷണത്തിന് മുതിരുവാന്‍ പോകുന്നത്.