വനിത ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുവാന്‍ അഫ്ഗാനിസ്ഥാനിൽ സമ്മര്‍ദ്ദം ചെലുത്തും – റമീസ് രാജ

Afghanistan

വനിത ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുവാന്‍ അഫ്ഗാനിസ്ഥാനിൽ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പറഞ്ഞ് റമീസ് രാജ. താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ പുരുഷ ക്രിക്കറ്റ് തന്നെ എത്തരത്തില്‍ മുന്നോട്ട് പോകുമെന്ന് നിലയിൽ നില്‍ക്കുമ്പോളാണ് റമീസ് രാജയുടെ ഇത്തരം പരാമര്‍ശം.

അഫ്ഗാനിസ്ഥാനിലെ ക്രിക്കറ്റിന്റെ സ്ഥിതി അവലോകനം ചെയ്യന്ന ഐസിസിയുടെ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ഭാഗമാണ് റമീസ് രാജ. ഐസിസിയുടെ മുഴുവന്‍ അംഗമായ 12 ടീമുകളിൽ ഒന്നാണ് അഫ്ഗാനിസ്ഥാന്‍.

ടെസ്റ്റ് കളിക്കുന്ന ടീമുകള്‍ക്ക് വനിത ടീം ഉണ്ടാകണെന്നത് ഐസിസിയുടെ നിയമം ആണ്. എന്നാൽ താലിബാന്‍ ഇത്തരം കാര്യങ്ങള്‍ക്ക് എതിരാണ്.

Previous articleഷഹീന്‍ അഫ്രീദിയുടെ പന്ത് തലയിൽ കൊണ്ടപ്പോള്‍ തനിക്ക് നല്ല ഭയം ഉണ്ടായിരുന്നു – യാസിര്‍ അലി
Next articleഇന്ന് ചെന്നൈയിൻ ഈസ്റ്റ് ബംഗാളിന് എതിരെ