ടീമിനെ ലോകകപ്പ് വിജയിപ്പിക്കുവാന്‍ താന്‍ തന്റെ നൂറ് ശതമാനം നല്‍കും – രവീന്ദ്ര ജഡേജ

Ravindrajadeja

ടി20 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുവാന്‍ താന്‍ തന്റെ കഴിവിന്റെ നൂറ് ശതമാനം പുറത്തെടുക്കുമെന്ന് പറഞ്ഞ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. 2007ൽ ഇന്ത്യ ടി20 ലോകകപ്പിന്റെ ഉദ്ഘാടന പതിപ്പിന് ശേഷം ഇതുവരെ ടീമിന് വിജയം സ്വന്തമാക്കുവാന്‍ സാധിച്ചിട്ടില്ല.

ഇത്തവണ ഒക്ടോബര്‍ 17 മുതൽ നവംബര്‍ 14 വരെ യുഎഇയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. തനിക്ക് ലഭിയ്ക്കുന്ന ഓരോ അവസരത്തിലും ടീമിന്റെ വിജയത്തിനായി നൂറ് ശതമാനം ശ്രമിക്കാറുണ്ടെന്നും രാജ്യത്തിനെ ലോകകപ്പ് പോലുള്ള വലിയ മത്സരത്തിൽ പ്രാതിനിധ്യം ചെയ്യുവാനാകുന്നത് വലിയ നേട്ടമായാണ് താന്‍ കരുതുന്നതെന്നും രവീന്ദ്ര ജഡേജ സൂചിപ്പിച്ചു.

 

Previous articleശ്രീജേഷിന് 2 കോടി പാരിതോഷികം പ്രഖ്യാപിച്ച് കേരള സർക്കാർ
Next articleരഹാനെയുടെ ഫോം ഇന്ത്യയെ അലട്ടുന്നില്ല – വിരാട് കോഹ്‍ലി