രഹാനെയുടെ ഫോം ഇന്ത്യയെ അലട്ടുന്നില്ല – വിരാട് കോഹ്‍ലി

Ajinkyarahane

ഇന്ത്യയുടെ ടെസ്റ്റ് ഉപനായകന്‍ അജിങ്ക്യ രഹാനെയുടെ മോശം ഫോം തന്നെയോ ടീമിനെയോ അലട്ടുന്നില്ലെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. 2021ൽ 13 ഇന്നിംഗ്സിൽ 20.62 ശരാശരിയിലാണ് അജിങ്ക്യ രഹാനെ റൺസ് കണ്ടെത്തിയത്.

കഴിഞ്ഞ വര്‍ഷം മെല്‍ബേണിൽ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ ശതകത്തിന് ശേഷം ഇന്ത്യയുടെ ഉപനായകന് പിന്നീട് നടന്ന ഇംഗ്ലണ്ട് പരമ്പരയിലെ ആറ് ഇന്നിംഗ്സിൽ നിന്ന് താരം 112 റൺസ് മാത്രമാണ് നേടിയത്. രണ്ടാം ടെസ്റ്റിൽ നേടിയ 67 റൺസായിരുന്നു പരമ്പരയിലെ താരത്തിന്റെ ഉയര്‍ന്ന സ്കോര്‍.

ന്യൂസിലാണ്ടിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിൽ 49 റൺസ് നേടിയ രഹാനെ ആയിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. നോട്ടിംഗാംഷയറിലെ ആദ്യ ടെസ്റ്റിൽ അഞ്ച് റൺസ് മാത്രം നേടിയ രഹാനെ റണ്ണൗട്ട് ആകുകയായിരുന്നു.

വ്യക്തിഗതമായ പ്രകടനത്തിലല്ല കൂട്ടായി ടീമിന്റഎ വിജയത്തിന് അത് എങ്ങനെ വിജയത്തിലേക്ക് എത്തിക്കാനാകുമെന്നതുമാണ് പ്രധാനം എന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.

Previous articleടീമിനെ ലോകകപ്പ് വിജയിപ്പിക്കുവാന്‍ താന്‍ തന്റെ നൂറ് ശതമാനം നല്‍കും – രവീന്ദ്ര ജഡേജ
Next articleഡേവിഡ് വില്യംസ് മോഹൻ ബഗാനിൽ തുടരും