ഇന്ത്യയ്ക്കെതിരെ മാക്സ്വെല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങുമോ?, ലാംഗര്‍ മനസ്സ് തുറക്കുന്നു

ഏകദിനത്തില്‍ ഏറെക്കാലമായി ഏഴാം നമ്പറില്‍ ബാറ്റിംഗിനറങ്ങുന്ന ഗ്ലെന്‍ മാക്സ്വെല്‍ തനിക്ക് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ചാല്‍ നന്നാവുമെന്ന് പറഞ്ഞുവെങ്കിലും ടീമിനു ഗുണം ചെയ്യുന്നത് എന്തോ അതാവും തങ്ങള്‍ തീരുമാനിക്കുക എന്ന് പറഞ്ഞ് ജസ്റ്റിന്‍ ലാംഗര്‍. കഴിഞ്ഞ 17 ഏകദിന ഇന്നിംഗ്സില്‍ ഒരു തവണ മാത്രമാണ് മാക്സ്വെല്‍ ഏകദിനത്തില്‍ അര്‍ദ്ധ ശതകം നേടിയത്. ഇഅതിനാല്‍ തന്നെ താരത്തെ കഴിഞ്ഞ പരമ്പരയില്‍ ഏഴാം സ്ഥാനത്താണ് ഓസ്ട്രേലിയ പരീക്ഷിച്ചത്.

എന്നാല്‍ ടി20 പരമ്പരയില്‍ നാലാം നമ്പറില്‍ ഇറങ്ങിയ മാക്സ്വെല്‍ ആദ്യ മത്സരത്തില്‍ അര്‍ദ്ധ ശതകവും രണ്ടാം മത്സരത്തില്‍ 113 റണ്‍സും നേടി പുറത്താകാതെ നിന്ന് തന്റെ ആവശ്യം ന്യായമെന്ന് തെളിയിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ലോകത്തെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്മാനാണ് മാക്സ്വെല്‍ എന്ന് സമ്മതിച്ച ലാംഗര്‍ തീരുമാനത്തെക്കുറിച്ച് പറഞ്ഞത് – കാത്തിരുന്ന് കാണാം എന്നാണ്.

മികച്ച ഫോമിലുള്ള താരത്തെ ബാറ്റിംഗ് ഓര്‍ഡറില്‍ മുകളിലോട്ട് സ്ഥാനക്കയറ്റം നല്‍കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മനസ്സ് തുറക്കാന്‍ ലാംഗര്‍ വിസമ്മതിച്ചു. ടീമിനു എന്താണോ നല്ലത് എന്നത് മാത്രം നോക്കിയാവും തങ്ങളുടെ തീരുമാനമെന്ന് ലാംഗര്‍ അഭിപ്രായപ്പെട്ടു.ോ

Previous article10 സീസണുകൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ക്ലബ് വിടുന്നു
Next article“ഡി ഹിയയുടെ ഭാവി തന്റെ കയ്യിൽ അല്ല” – സോൾഷ്യാർ