ശക്തമായി തിരിച്ചുവരുമെന്ന് ജസ്പ്രീത് ബുംറ

- Advertisement -

സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് പരിക്ക് മൂലം പുറത്തുപോയ ജസ്പ്രീത് ബുംറ താൻ ക്രിക്കറ്റിൽ ശക്തമായി തിരിച്ചുവരുമെന്ന് പറഞ്ഞു. പുറം ഭാഗത്തേറ്റ ചെറിയ പൊട്ടൽ വന്നതോടെയാണ് സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പരയിൽ നിന്ന് ബുംറ പുറത്തു പോയത്.

എന്നാൽ ക്രിക്കറ്റിൽ ഇതൊക്കെ സാധാരണമാണെന്നും താൻ ശക്തമായി തന്നെ ക്രിക്കറ്റിലേക്ക് തിരിച്ച് വരുമെന്നും ബുംറ പറഞ്ഞു. തന്റെ പരിക്കിനെ തുടർന്ന് തനിക്ക് ആശംസകളഴ്ച്ച എല്ലാവർക്കും ബുംറ നന്ദി പറയുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ഒക്ടോബർ 2ന് തുടങ്ങാനിരിക്കുന്ന സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ബുംറ ഉണ്ടാവില്ലെന്ന് ബി.സി.സി.ഐ അറിയിച്ചത്.

പരിക്ക് പറ്റിയതോടെ ഇന്ത്യയിൽ ടെസ്റ്റ് അരങ്ങേറ്റം നടത്താനുള്ള സുവർണാവസരമാണ് ബുംറക്ക് നഷ്ടമായത്. ടെസ്റ്റിൽ 12 മത്സരങ്ങളിൽ നിന്ന് 62 വിക്കറ്റ് വീഴ്ത്തിയ ബുംറ ഇതുവരെ എല്ലാ മത്സരങ്ങളും കളിച്ചത് വിദേശത്തായിരുന്നു.

Advertisement