ബ്രസീലിന്റെ റൊണാൾഡോയ്ക്കും മുകളിൽ ആണ് ക്രിസ്റ്റ്യാനോ എന്ന് കോഹ്ലി

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകൻ ആണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ഇന്റർവ്യൂവിൽ അത് വീണ്ടും ആവർത്തിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. ക്രിസ്റ്റ്യാനോ റൊണാൾഡോ ആണോ ബ്രസീൽ ഇതിഹാസം റൊണാൾഡോ ആണോ മികച്ച താരം എന്ന ചോദ്യത്തിനു ക്രിസ്റ്റ്യാനോ ആണ് മികച്ചത് എന്ന ഉത്തരമാണ് കോഹ്ലി നൽകിയത്.

ക്രിസ്റ്റ്യാനോ ആണ് താൻ കണ്ട സമ്പൂർണ്ണ താരം. വലതു കാലിലും, ഇടതു കാലിലും, തല കൊണ്ടും ഒക്കെ ഒരേ മികവിൽ ഗോളടിക്കാൻ ക്രിസ്റ്റ്യാനോയ്ക്ക് കഴിയും. സ്പീഡ് കൊണ്ടും ഡ്രിബിളിംഗ് കൊണ്ടും എല്ലാം ക്രിസ്റ്റ്യാനോ അത്ഭുതമാണ്. കോഹ്ലി പറഞ്ഞു. ബ്രസീലിന്റെ റൊണാൾഡോ വലിയ താരമാണ്. അദ്ദേഹം ആണ് പലരും ഫുട്ബോൾ പിന്തുടരാൻ തന്നെ കാരണം. പക്ഷെ ഇതിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ക്രിസ്റ്റ്യാനോയെ മാത്രമേ താൻ തിരഞ്ഞെടുക്കുകയുള്ളൂ. കോഹ്ലി പറഞ്ഞു. മെസ്സിയുടെ ടാലന്റ് പകരം വെക്കാൻ ഇല്ലാത്തതാണ് എന്ന് പറഞ്ഞ കോഹ്ലി പക്ഷെ മെസ്സിയേയും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താഴെ മാത്രമേ കാണുന്നുള്ളൂ.

Previous articleശക്തമായി തിരിച്ചുവരുമെന്ന് ജസ്പ്രീത് ബുംറ
Next articleബെർണാഡോ സിൽവയെ ന്യായീകരിച്ച് പെപ് ഗ്വാർഡിയോള