ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീം പ്രഖ്യാപിച്ചു, വിയാന്‍ മുള്‍ഡര്‍ ടീമില്‍

- Advertisement -

ശ്രീലങ്കയുമായുള്ള രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ വിയാന്‍ മുള്‍ഡറെ ടീമില്‍ ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്ക. പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പര 3-0നു വിജയിച്ച ടീമില്‍ താരത്തെക്കൂടി ചേര്‍ത്തിയതൊഴിച്ചാല്‍ ബാക്കി ടീം അതേ പോലെ നിലനിര്‍ത്തിയിട്ടുണ്ട്. മുള്‍ഡര്‍ ദക്ഷിണാഫ്രിക്കയ്ക്കായി പരിമിത ഓവര്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ടെങ്കിലും ടെസ്റ്റില്‍ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടീമില്‍ ഇടം പിടിച്ചിരുന്നുവെങ്കിലും താരത്തിനു അരങ്ങേറ്റം കുറിയ്ക്കാന്‍ സാധിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കായി 8 ഏകദിനം കളിച്ചിട്ടുള്ള താരമാണ് മുള്‍ഡര്‍. ഫെബ്രുവരി 13നു കിംഗ്സ്മെയിഡിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് സെയിന്റ് ജോര്‍ജ്ജ് പാര്‍ക്കില്‍ അരങ്ങേറും. അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്.

ദക്ഷിണാഫ്രിക്ക: ഫാഫ് ഡു പ്ലെസി, ഹാഷിം അംല, ടെംബ ബാവുമ, ത്യൂനിസ് ഡി ബ്രൂയിന്‍, ക്വിന്റണ്‍ ഡി കോക്ക്, ഡീന്‍ എല്‍ഗാര്‍, സുബൈര്‍ ഹംസ, കേശവ് മഹാരാജ്, എയ്ഡാന്‍ മാര്‍ക്രം, വിയാന്‍ മുള്‍ഡര്‍, ഡുവാന്നെ ഒളിവിയര്‍, വെറോണ്‍ ഫിലാന്‍ഡര്‍, കാഗിസോ റബാഡ, ഡെയില്‍ സ്റ്റെയിന്‍

Advertisement