പൊള്ളാര്‍ഡിന് പകരക്കാരനായി പൂരന്‍ വരുന്നു

Sports Correspondent

Nicholaspooran
Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിന്‍ഡീസിന്റെ വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനായി നിക്കോളസ് പൂരനെ നിയമിച്ചു. കീറൺ പൊള്ളാര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചതിനെതുടര്‍ന്നാണ് ഈ തീരുമാനം. വെസ്റ്റിന്‍ഡീസിന്റെ വൈസ് ക്യാപ്റ്റനായിരുന്നു പൂരന്‍.

പൊള്ളാര്‍ഡിന്റെ അഭാവത്തിൽ മുമ്പും ടീമിനെ നയിച്ച് പരിചയമുള്ള താരമാണ് നിക്കോളസ് പൂരന്‍. 2022 ടി20 ലോകകപ്പാവും പൂരന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ഷായി ഹാപിനെ ഏകദിന ടീമിന്റെ ഉപനായകനായി പ്രഖ്യാപിച്ചിട്ടുണ്ട്.