ഡിസംബറിൽ പാക്കിസ്ഥാനിലേക്ക് വെസ്റ്റിന്‍ഡീസ് എത്തുന്നു

Westindies

ഡിസംബറിൽ പാക്കിസ്ഥാനിൽ വൈറ്റ് ബോള്‍ പരമ്പരയ്ക്കായി വെസ്റ്റിന്‍ഡീസ് എത്തുന്നു. ആറ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇരു ടീമുകളും കളിക്കുക.

ഡിസംബര്‍ 13 മുതൽ 22 വരെ നടക്കുന്ന പരമ്പരയിലെ എല്ലാ മത്സരങ്ങളും കറാച്ചിയിലാണ് കളിക്കുക. ന്യൂസിലാണ്ടും ഇംഗ്ലണ്ടും തങ്ങളുടെ പാക്കിസ്ഥാന്‍ പരമ്പരയിൽ നിന്ന് പിന്മാറിയ ശേഷം വിന്‍ഡീസ് പാക്കിസ്ഥാനിലേക്ക് എത്തുന്നത് അവിടുത്തെ ബോര്‍ഡിന് വലിയ ആശ്വാസമാണ്.

Previous articleവനിത സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാം മാസവും മികച്ച പരിശീലകനും താരവും ആഴ്‌സണലിൽ നിന്നു
Next articleതന്റേത് മികച്ചൊരു കരിയര്‍ – ഡ്വെയിന്‍ ബ്രാവോ