പാക്കിസ്ഥാന്‍ വിന്‍ഡീസ് ഏകദിന പരമ്പര മാറ്റി, ഇനി നടക്കുക ജൂണിൽ

Sports Correspondent

പാക്കിസ്ഥാനും വിന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പര മാറ്റി വയ്ക്കുവാന്‍ തീരുമാനിച്ചു. ജൂൺ 2022ൽ ആണ് ഇനി പരമ്പര നടക്കുക. വിന്‍ഡീസ് ക്യാമ്പിൽ കോവിഡ് കേസുകള്‍ അധികമായതോടെയാണ് ഈ തീരുമാനം ബോര്‍ഡുകള്‍ എടുത്തത്.

മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇന്നലെ അവസാന ടി20യ്ക്ക് മുമ്പ് 15 വിന്‍ഡീസ് താരങ്ങളുടെയും 6 സപ്പോര്‍ട്ട് സ്റ്റാഫിന്റെയും ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായതോടെയാണ് ഇന്നലത്തെ മത്സരം നടന്നത്.

എന്നാൽ ഏകദിന പരമ്പരയ്ക്കായി ആവശ്യത്തിന് താരങ്ങളില്ലാത്തതിനാൽ പരമ്പര നീട്ടി വയ്ക്കുവാന്‍ ഇരു ബോര്‍ഡുകളും തീരുമാനിച്ചു. നെഗറ്റീവ് ആയ വിന്‍ഡീസ് താരങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങുമ്പോള്‍ പോസിറ്റീവ് ആയ താരങ്ങള്‍ കറാച്ചിയിൽ ഐസൊലേഷനിൽ തുടരും.