ഇവിടെ നിന്ന് ഇനി വിന്‍ഡീസിന് ലക്ഷ്യമാക്കാനാകുന്നത് ഉയര്‍ച്ച മാത്രം, ടീമിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് കോച്ച് ഫില്‍ സിമ്മണ്‍സ്

Westindiesbangladesh

ബംഗ്ലാദേശിനോട് നാണംകെട്ട രീതിയില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ട വിന്‍ഡീസിന് ഇനിയും താഴേക്ക് പതിക്കുവാന്‍ സാധിക്കില്ലെന്നത് മാത്രമാണ് താന്‍ ഗുണകരമായി കാണുന്ന വശമെന്ന് പറഞ്ഞ് ടീം കോച്ച് ഫില്‍ സിമ്മണ്‍സ്. 122, 148, 177 എന്നിങ്ങനെയുള്ള സ്കോറുകളാണ് വിന്‍ഡീസ് ടീം ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയില്‍ നേടിയത്.

ഇവിടെ നിന്ന് ഇനി ടീമിന് മുന്നോട്ട് മാത്രമേ പോകുവാനാകുള്ളു എന്നതാണ് താന്‍ കാണുന്ന പോസിറ്റീവ് വശമെന്ന് ഫില്‍ സിമ്മണ്‍സ് വ്യക്തമാക്കി. വളരെ അധികം കാര്യങ്ങള്‍ വിന്‍ഡീസ് തങ്ങളുടെ ബാറ്റിംഗില്‍ വരുത്താനുണ്ടെന്നും സിമ്മണ്‍സ് വ്യക്തമാക്കി.

സ്പിന്‍ മികച്ച രീതിയില്‍ കളിക്കാനാകണമെന്നും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും ബൗണ്ടറികള്‍ നേടുവാനും ടീം കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഫില്‍ സിമ്മണ്‍സ് വ്യക്തമാക്കി. ടീമിന്റെ ഈ പരമ്പരയിലെ പ്രകടനം തീര്‍ത്തും മോശമായിരുന്നുവെന്നും ഫില്‍ സമ്മണ്‍സ് വ്യക്തമാക്കി.

ബൗളിംഗ് നിര എതിരാളികളെ ഈ വിക്കറ്റില്‍ 300ല്‍ താഴെയുള്ള സ്കോറില്‍ പിടിച്ചു കെട്ടിയത് മികച്ച കാര്യമാണെന്നും എന്നാല്‍ ബാറ്റ്സ്മാന്മാര്‍ പരമ്പരയില്‍ ഉടനീളം മോശം പ്രകടനം കാഴ്ചവെച്ചത് ടീമിന് തിരിച്ചടിയായെന്നും ഫില്‍ സിമ്മണ്‍സ് വ്യക്തമാക്കി.

Previous articleകറാച്ചി ടെസ്റ്റില്‍ പാക്കിസ്ഥാന്‍ നിരയില്‍ രണ്ട് അരങ്ങേറ്റക്കാര്‍
Next articleഗോവ പ്രൊ ലീഗിനായുള്ള ഡെമ്പോ ടീം പ്രഖ്യാപിച്ചു