കൈൽ മയേഴ്സിന് ശതകം, വെസ്റ്റിന്‍ഡീസ് കുതിയ്ക്കുന്നു

Sports Correspondent

131/1 എന്ന നിലയിൽ നിന്ന് 132/4 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസ് സെയിന്റ് ലൂസിയ ടെസ്റ്റിന്റെ രണ്ടാം ദിവസം അതിശക്തമായ നിലയിലേക്ക് മുന്നേറി. 106 റൺസ് ലീഡോട് കൂടി രണ്ടാം ദിവസം 340/5 എന്ന നിലയിലാണ് വെസ്റ്റിന്‍ഡീസ് അവസാനിപ്പിച്ചത്.

ആദ്യം അഞ്ചാം വിക്കറ്റിൽ കൈൽ മയേഴ്സും ജെര്‍മൈന്‍ ബ്ലാക്ക്വുഡും ചേര്‍ന്ന് 116 റൺസ് നേടി വെസ്റ്റിന്‍ഡീസിനെ തിരികെ ട്രാക്കിലെത്തിച്ചപ്പോള്‍ മയേഴ്സും ജോഷ്വ ഡാ സിൽവയും ചേര്‍ന്ന് 92 റൺസ് കൂട്ടുകെട്ടുമായി വെസ്റ്റിന്‍ഡീസിനെ അതിശക്തമായ നിലയിലേക്ക് എത്തിക്കുകയായിരുന്നു.

ബ്ലാക്ക്വുഡ് 40 റൺസ് നേടി പുറത്തായപ്പോള്‍ കൈൽ മയേഴ്സ് 126 റൺസും ജോഷ്വ ഡാ സിൽവ 26 റൺസും നേടി ക്രീസിലുണ്ട്.