Champions League

ഇത് വിഷമകരമായ സീസൺ ആണെന്ന് ഒലെ

ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലൈപ്സിഗിനോട് പരാജയപ്പെട്ടത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം തനിക്ക് ആണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ഇന്നലെ ടീം നല്ലതു പോലെ കളിച്ചില്ല അതിനു കാരണം താൻ ആണ്. ടീമിനെ കൊണ്ട് നല്ല പ്രകടനം നടത്തിക്കുക എന്നത് തന്റെ ഉത്തരവാദിത്വം ആണെന്നും അതിന് സാധിച്ചില്ല എന്നും ഒലെ പറഞ്ഞു.

ഈ സീസൺ വിഷമകരമായ സീസൺ ആണെന്നും അതുകൊണ്ട് ഇത്തരം മോശം ദിവസങ്ങൾ ഉണ്ടാകാം എന്നും ഒലെ പറഞ്ഞു. ടീമിനെ വിമർശിക്കാൻ പറ്റില്ല എന്നും അവർ എന്നും അവരുടെ ഏറ്റവും മികച്ച നൽകുന്നുണ്ട് എന്നും യുണൈറ്റഡ് പരിശീലകൻ പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതോടെ ഒലെയെ പുറത്താക്കണം എന്ന് ഒരു വിഭാഗം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ആവശ്യപ്പെടുന്നുണ്ട്‌.