വെസ്റ്റിന്‍ഡീസ് 117 റണ്‍സിന് ഓള്‍ഔട്ട്, ബംഗ്ലാദേശിന് വിജയിക്കുവാന്‍ 231 റണ്‍സ്

Bangwin

ധാക്കയില്‍ വിജയം നേടി പരമ്പരയില്‍ ഒപ്പമെത്തുവാന്‍ ബംഗ്ലാദേശ് നേടേണ്ടത് 231 റണ്‍സ്. ആദ്യ ഇന്നിംഗ്സില്‍ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത വെസ്റ്റിന്‍ഡീന് രണ്ടാം ഇന്നിംഗ്സില്‍ വെറും 117 റണ്‍സ് മാത്രമാണ് നേടാനായത്. ലഞ്ചിന് ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ബംഗ്ലാദേശിന് വേണ്ടി തൈജുല്‍ ഇസ്ലാം നാലും നയീം ഹസന്‍ മൂന്നും വിക്കറ്റ് നേടി. അബു ജയേദിന് രണ്ട് വിക്കറ്റ് ലഭിച്ചു.

ക്രുമാ ബോണ്ണര്‍ 30 റണ്‍സുമായി വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍ ആയി. ജോഷ്വ ഡാ സില്‍വ് 20 റണ്‍സും നേടി. ഏഴാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് വീണതോടെ വിന്‍ഡീസ് പതനം വേഗത്തിലായി. 104/6 എന്ന നിലയില്‍ നിന്ന് വിന്‍ഡീസ് 117 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു.

Previous articleചിൽവെല്ലിനെ പുറത്തിരുത്തിയത് എളുപ്പമായിരുന്നില്ലെന്ന് ചെൽസി പരിശീലകൻ
Next articleമുഗുരുസയുടെ വെല്ലുവിളി അതിജീവിച്ച് ഒസാക്കയും സബലങ്കയെ വീഴ്ത്തി സെറീനയും ക്വാർട്ടർ ഫൈനലിൽ