അടിച്ച് തകര്‍ത്ത് വെസ്ലി മാധവേരേ, ബംഗ്ലാദേശിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി സിംബാബ്‍വേ

Wesleymadhevere

ബംഗ്ലാദേശിനെതിരെയുള്ള നിര്‍ണ്ണായക ടി20 മത്സരത്തിൽ കൂറ്റന്‍ സ്കോര്‍ നേടി സിംബാബ്‍വേ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം 5 വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് നേടിയത്. വെസ്ലി മാധവേരേയുടെ അര്‍ദ്ധ ശതകത്തിനൊപ്പം റെഗിസ് ചകാബ്‍വ(48), ടാഡിവാന്‍ഷേ മരുമാനി(27), ഡിയോൺ മയേഴ്സ്(23) എന്നിവരാണ് സിംബാബ്‍വേ ബാറ്റിംഗിൽ തിളങ്ങിയത്.

15 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്ന റയാന്‍ ബര്‍ള്‍ അവസാന ഓവറുകളിൽ മികവ് പുലര്‍ത്തി. ബംഗ്ലാദേശിന് വേണ്ടി സൗമ്യ സര്‍ക്കാര്‍ രണ്ട് വിക്കറ്റ് നേടി.

 

Previous articleമിക്സഡ് ഡബിള്‍സ് ഫൈനലിൽ കടന്ന് ചൈനീസ് ജോഡി
Next articleകാശ്മീരി താരം ഡാനിഷ് ഫാറൂഖി ഇനി ബെംഗളൂരു എഫ് സിക്ക് ഒപ്പം