മിക്സഡ് ഡബിള്‍സ് ഫൈനലിൽ കടന്ന് ചൈനീസ് ജോഡി

Chinesemixedbls

ഫ്രാന്‍സിനെ നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെടുത്തി ചൈനീസ് താരങ്ങളായ ഷു ഷിന്നും ഷീവെന്‍ ലിയുവും. മൂന്നാം ഗെയിമിൽ മൂന്ന് ഗെയിം പോയിന്റുകള്‍ നേടുവാന്‍ ഫ്രാന്‍സിന്റെ ജിയ നാന്‍ യുവാനും ഇമ്മാനുവൽ ലെബേസ്സണിനും സാധിച്ചുവെങ്കിലും ആ ഗെയിമും പിടിച്ചെടുത്ത് ചൈനീസ് തങ്ങളുടെ ആധിപത്യം കാണിക്കുകയായിരുന്നു.

11-5, 11-6, 13-11, 11-7 എന്ന സ്കോറിനാണ് സെമി ഫൈനലിൽ ചൈനീസ് ടീമിന്റെ വിജയം. ഫൈനലിൽ ചൈനീസ് തായ്പേയ് – ജപ്പാന്‍ ടീമുകളിലെ വിജയികളെയാണ് ചൈന നേരിടേണ്ടത്.

 

Previous articleശ്രീഹരി നടരാജിനും സെമിഫൈനൽ യോഗ്യതയില്ല, 100 മീറ്റർ ബാക്സ്ട്രോക്ക് ഹീറ്റിൽ അഞ്ചാമത്
Next articleഅടിച്ച് തകര്‍ത്ത് വെസ്ലി മാധവേരേ, ബംഗ്ലാദേശിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി സിംബാബ്‍വേ