കാശ്മീരി താരം ഡാനിഷ് ഫാറൂഖി ഇനി ബെംഗളൂരു എഫ് സിക്ക് ഒപ്പം

Danish Website

റിയൽ കാശ്മീരിന്റെ അറ്റാക്കിംഗ് താരം ഡാനിഷ് ഫാറൂഖി ബെംഗളൂരു എഫ് സിയിൽ ചേർന്നു. രണ്ട് വർഷത്തെ കരാറിൽ ഡാനിഷ് ഫാറൂഖിൽ ഒപ്പുവെച്ചതായി ബെംഗളൂരു എഫ്.സി ഇന്ന് ഔദ്യോഗികമായി അറിയിച്ചു. ജമ്മു കശ്മീരിൽ നിന്ന് ബെംഗളൂരു ക്ലബ്ബിനായി കളിക്കുന്ന ആദ്യ താരമായി 25 കാരനായ ഡാനിഷ് മാറും. ഈഗിൾസ് എഫ്‌സിക്കെതിരായ എഎഫ്‌സി കപ്പ് പ്ലേ ഓഫ് സ്റ്റേജ് പോരാട്ടത്തിന് മുന്നോടിയായി താരം സ്ക്വാഡിനൊപ്പം ചേർന്നു.

ഡാനിഷ് ജമ്മു & കാശ്മീർ ബാങ്ക് ഫുട്ബോൾ അക്കാദമിക്ക് വേണ്ടി കളിച്ചു കൊണ്ടാണ് കരിയർ തുടങ്ങിയത്. അദ്ദേഹത്തിന്റെ അവിടുത്തെ പ്രകടനങ്ങൾ കണ്ടാണ് ഐ-ലീഗ് രണ്ടാം ഡിവിഷൻ ക്ലവായ ലോൺസ്റ്റാർ കശ്മീരിലേക്കു താരം എത്തുന്നത്. പിന്നീട് താരം റിയൽ കശ്മീരിലേക്കും നീങ്ങി.

ഐ-ലീഗിലെ കഴിഞ്ഞ മൂന്ന് സീസണുകളിലായി 48 മത്സരങ്ങളിൽ പങ്കെടുത്ത ഫാറൂഖ് അക്കാലത്ത് ഏഴ് ഗോളുകളും അഞ്ച് അസിസ്റ്റുകളും രജിസ്റ്റർ ചെയ്തു. ഫാറൂഖ് റിയൽ കശ്മീരിനൊപ്പം 2020 ഐ‌എഫ്‌എ ഷീൽഡ് കിരീടവും സെക്കൻഡ് ഡിവിഷൻ ഐ ലീഗഗും സ്വന്തമാക്കിയിട്ടുണ്ട്.

Previous articleഅടിച്ച് തകര്‍ത്ത് വെസ്ലി മാധവേരേ, ബംഗ്ലാദേശിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി സിംബാബ്‍വേ
Next articleമിക്സഡ് ഡബിള്‍സിൽ സ്വര്‍ണ്ണത്തിനായി ജപ്പാനും ചൈനയും