ബുംറ എതിരാളികളെ വെള്ളം കുടിപ്പിക്കുന്നത് ആസ്വദിക്കുകയാണ് ടീമംഗങ്ങള്‍

- Advertisement -

ജസ്പ്രീത് ബുംറ ഹാട്രിക്ക് ഉള്‍പ്പെടെ 6 വിക്കറ്റുമായി വിന്‍ഡീസ് ബാറ്റിംഗ് നിരയെ ഇടിച്ച് നിരപ്പാക്കിയപ്പോള്‍ 87/7 എന്ന നിലയിലേക്കാണ് വിന്‍ഡീസ് ആദ്യ ഇന്നിംഗ്സില്‍ തകര്‍ന്നത്. ഡാരെന്‍ ബ്രാവോ, ഷംമാര്‍ ബ്രൂക്ക്സ്, റോഷ്ടണ്‍ ചേസ് എന്നിവരായിരുന്നു ബുംറയുടെ ഹാട്രിക്ക് ഇരകള്‍. 9.1 ഓവറില്‍ 16 റണ്‍സിന് ആറ് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ തന്റെ ബൗളിംഗ് മികവ് കൊണ്ട് എതിരാളികളെ വെള്ളം കുടിപ്പിയ്ക്കുന്നത് ഇതാദ്യമായിട്ടല്ല.

ഏത് എതിരാളികള്‍ക്കും ബുംറയെ നേരിടുവാന്‍ ഭയം ഉണ്ടെന്നും അവര് അത് തുറന്ന് പറയുമെന്നുമാണ് ഇന്ത്യയ്ക്കായി ബാറ്റിംഗ് മികവ് പുലര്‍ത്തിയ ഹനുമ വിഹാരി പറയുന്നത്. താരത്തിനു വലിയ കരിയര്‍ ഇനിയും ഉണ്ടെന്നും താരം എതിര്‍ ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിയ്ക്കുന്നത് കാണുവാന്‍ ടീമംഗങ്ങള്‍ക്ക് ഏറെ ആഹ്ലാദമാണെന്നും ഹനുമ വിഹാരി പറഞ്ഞു. ഇന്ത്യന്‍ ടീം സബീന പാര്‍ക്കില്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും ബുംറയുടെ പ്രകടനം അവിസ്മരണീയമായിരുന്നുവെന്നും ഹനുമ വിഹാരി വ്യക്തമാക്കി.

Advertisement