ഇംഗ്ലണ്ടിന്റെ മേൽക്കൈ നഷ്ടമായിട്ടില്ല, രണ്ടാം ദിവസം തിരിച്ചടിക്കും -മാത്യു പോട്സ്

ന്യൂസിലാണ്ടിനെ 132 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം 59/0 എന്ന നിലയിൽ ലോര്‍ഡ്സ് ടെസ്റ്റിൽ മേൽക്കൈ നേടുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചുവെങ്കിലും പിന്നീട് 7 വിക്കറ്റുകള്‍ 41 റൺസ് നേടുന്നതിനിടെ നഷ്ടപ്പെടുത്തി ആ മേൽക്കൈ ടീം കളഞ്ഞ് കുളിക്കുകയായിരുന്നു.

ന്യൂസിലാണ്ടിന്റെ ആക്രമണത്തിന് പ്രത്യാക്രമണം ആവും ഇംഗ്ലണ്ടിന്റെ മറുപടിയെന്നും ഈ മത്സരം ഇംഗ്ലണ്ട് ജയിക്കാനായി തന്നെ ശ്രമിക്കുമെന്നും ഇംഗ്ലണ്ടിന് വേണ്ടി അരങ്ങേറ്റം നടത്തി നാല് വിക്കറ്റ് നേടിയ മാത്യു പോട്സ് വ്യക്തമാക്കി. 39/6 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ടിനെ കോളിന്‍ ഡി ഗ്രാന്‍ഡോം പുറത്താകാതെ 42 റൺസ് നേടിയാണ് 132 റൺസിലേക്ക് എത്തിച്ചത്.