സെത്യസെൻ സിംഗും കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

Newsroom

കേരള ബ്ലാസ്റ്റേഴ്സിന്റെ വിങ്ങറായ സത്യസെൻ സിങ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. താരം കരാർ അവസാനിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സ് വിടുകയാണെന്ന് ക്ലബ് അറിയിച്ചു. താരം കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ഹൈദരബാദ് സിറ്റിക്കായി കളിച്ചിരുന്നു. സത്യസെൻ അവസാന രണ്ടു വർഷമായി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്. താരത്തിന് പക്ഷെ കഴിഞ്ഞ സീസണുകളിൽ അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. അതാണ് താരം ലോണിൽ പോയത്

30കാരനായ മണിപ്പൂർ സ്വദേശി നോർത്ത് ഈസ്റ്റിൽ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. മുമ്പ് ഡെൽഹി ഡൈനാമോസിനായും താരം കളിച്ചിട്ടുണ്ട്. ഐ ലീഗിൽ ഡി എസ് കെ ശിവജിയൻസിനായും സാൽഗോക്കറിനായും അദ്ദേഹം കളിച്ചിട്ടുണ്ട്. റോയൽ വാഹിങ്ദോഹിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്.