“ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും ഒന്നാം നമ്പർ ആകണം”

Babarazam

ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും ഒന്നാം നമ്പർ ആവുകയാണ് തന്റെ ലക്ഷ്യം എന്ന് പാകിസ്താൻ ബാറ്റർ ബാബർ അസം‌. ഒരു കളിക്കാരനെന്ന നിലയിൽ എല്ലാ ഫോർമാറ്റുകളിലും നമ്പർ 1 ആകുക എന്നത് ഒരു സ്വപ്നമാണ്, അതിനായി, ശ്രദ്ധ കേന്ദ്രീകരിക്കുകയും കഠിനാധ്വാനം ചെയ്യുകയും വേണം എന്ന് ബാബർ അസം പറഞ്ഞു. ഒന്നോ രണ്ടോ ഫോർമാറ്റുകളിൽ നിങ്ങൾ മികച്ച കളിക്കാരനാകാനും വലിയ പരിശ്രമം ആവശ്യമാണ് എന്നുൻ അതിനേക്കാൾ വലിയത് ആണ് തന്റെ ആഗ്രഹം എന്നും അസം പറഞ്ഞു.

മൂന്ന് ഫോർമാറ്റിലും നിങ്ങൾക്ക് നമ്പർ 1 ആവണമെങ്കിൽ, നിങ്ങൾ സ്വയം ഫിറ്റും ട്രാക്കും നിലനിർത്തണം. ഇവിടെ നിർത്താതെ ക്രിക്കറ്റ് നടക്കുകയാണ്, ഇടവേളകൾ കുറവാണ്. അതുകൊണ്ട് നിങ്ങൾ കൂടുതൽ ഫിറ്റ് ആയിരിക്കണം. ബാബർ പറഞ്ഞു. വൈറ്റ് ബോളിൽ ഇപ്പോൾ തനിക്ക് അതിനാകുന്നുണ്ട്. ടെസ്റ്റിലും ഇനി മികവ് പുറത്തെടുക്കാൻ ആകണം. ബാബർ പറഞ്ഞു.

Previous articleഇംഗ്ലണ്ടിന്റെ മേൽക്കൈ നഷ്ടമായിട്ടില്ല, രണ്ടാം ദിവസം തിരിച്ചടിക്കും -മാത്യു പോട്സ്
Next articleവിവാദ പ്രസ്താവനക്ക് ഫ്രഞ്ച് ഓപ്പൺ ഡയറക്ടർ അമേലി മൗറസ്മോ മാപ്പു പറഞ്ഞു