ഈഡന്‍ ഗാര്‍ഡന്‍സിൽ 75 ശതമാനം കാണികളെ അനുവദിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടി20 പരമ്പരകള്‍ക്ക് കാണികളുണ്ടാകും. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് അനുകൂല തീരുമാനം എടുക്കുകയായിരുന്നു. 75 ശതമാനം കാണികള്‍ക്കാണ് അനുവാദം നല്‍കിയിരിക്കുന്നത്. ഇതോടെ 50000 കാണികള്‍ക്ക് സ്റ്റേഡിയത്തിൽ ടി20 പരമ്പരയ്ക്കായി പ്രവേശിക്കാം.

ഫെബ്രുവരി 16ന് ആണ് ടി20 പരമ്പര ആരംഭിക്കുന്നത്. നവംബറിൽ കൊല്‍ക്കത്തയിൽ ന്യൂസിലാണ്ടിനെതിരെയുള്ള മൂന്നാം ടി20 മത്സരത്തിലും കാണികള്‍ക്ക് അനുവാദമുണ്ടായിരുന്നു.