ലിയോണും ആയുള്ള കരാർ റദ്ദാക്കി ഇസ്‌ലാം സ്ലിമാനി സ്പോർട്ടിങ് ലിസ്ബണിൽ

Screenshot 20220201 111258

അൾജീരിയയുടെ മുന്നേറ്റനിര താരം ഇസ്‌ലാം സ്ലിമാനി പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ് ലിസ്ബണിൽ ചേർന്നു. ഫ്രഞ്ച് ക്ലബ് ലിയോണും ആയുള്ള കരാർ അവസാനിപ്പിച്ചു ആണ് അൾജീരിയൻ താരം പോർച്ചുഗൽ ക്ലബിൽ എത്തിയത്.

മുൻ ലെസ്റ്റർ സിറ്റി താരം കൂടിയായ സ്ലിമാനി കഴിഞ്ഞ കുറെ സീസണുകൾ ആയി മോശം ഫോമിൽ ആണ്. 2023 ജൂൺ വരെ തന്റെ പഴയ ക്ലബ് ആയ സ്പോർട്ടിങും ആയി കരാറിൽ ഏർപ്പെട്ട സ്ലിമാനി പഴയ ഗോൾ അടി മികവ് വീണ്ടെടുക്കാൻ ആവും ശ്രമിക്കുക.