അര്‍ദ്ധ ശതകങ്ങളുമായി ശര്‍ദ്ധുലും സുന്ദറും

Shardulwashington

ഓസ്ട്രേലിയയ്ക്കെതിരെ ബ്രിസ്ബെയിനില്‍ ചെറുത്ത്നില്പിന്റെ പ്രതിരൂപങ്ങളായി മാറിയ വാഷിംഗ്ടണ്‍ സുന്ദറും ശര്‍ദ്ധുല്‍ താക്കൂറും തങ്ങളുടെ കന്നി ടെസ്റ്റ് അര്‍ദ്ധ ശതകങ്ങള്‍ കുറിച്ചു. വാഷിംഗ്ടണ്‍ സുന്ദര്‍ തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ തന്റെ കന്നി ടെസ്റ്റ് അര്‍ദ്ധ ശതകം ശര്‍ദ്ധുല്‍ പൂര്‍ത്തിയാക്കിയത് നഥാന്‍ ലയണിനെ സിക്സര്‍ പറത്തിയാണ്.

97 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 292/6 എന്ന നിലയിലാണ്. 77 റണ്‍സിന്റെ ലീഡ് ഇപ്പോളും ഓസ്ട്രേലിയയുടെ കൈവശമുണ്ട്. താക്കൂര്‍ 56 റണ്‍സും വാഷിംഗ്ടണ്‍ സുന്ദര്‍ 50 റണ്‍സുമാണ് ഇതുവരെ നേടിയിട്ടുള്ളത്. 106 റണ്‍സാണ് ഏഴാം വിക്കറ്റില്‍ ഇരുവരും ഇതുവരെ നേടിയിട്ടുള്ളത്.

Previous articleതിരിമന്നേയ്ക്ക് ശതകം, ഇരുനൂറ് കടന്ന് ശ്രീലങ്ക
Next articleസാൻസിരോയിൽ ഇന്ന് ഇന്റർ മിലാനെ നേരിടാൻ യുവന്റസ്