തിരിമന്നേയ്ക്ക് ശതകം, ഇരുനൂറ് കടന്ന് ശ്രീലങ്ക

Lahiruthirimanne

ഇംഗ്ലണ്ടിനെതിരെ ഗോളിലെ ആദ്യ ടെസ്റ്റില്‍ ശതകം നേടി ലഹിരു തിരിമന്നേ. ഒന്നാം ഇന്നിംഗ്സില്‍ 135 റണ്‍സിന് പുറത്തായ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ മികവുറ്റ നിലയിലാണ് സ്ഥിതി ചെയ്യുന്നത്. 77 ഓവറുകള്‍ പിന്നിടുമ്പോള്‍ ശ്രീലങ്ക 203/3 എന്ന നിലയിലാണ്.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കുവാന്‍ 83 റണ്‍സ് കൂടി ലങ്ക നേടേണ്ടതുണ്ട്. ഇതുവരെ 109 റണ്‍സ് നേടിയ ലഹിരു തിരിമന്നേയാണ് ലങ്കയുടെ പ്രധാന സ്കോറര്‍.

ഇന്ന് മത്സരത്തിന്റെ നാലാം ദിവസം നൈറ്റ്‍വാച്ച്മാന്‍ ലസിത് എംബുല്‍ദേനിയയെ പുറത്താക്കി ഡൊമിനിക് ബെസ്സാണ് ശ്രീലങ്കയുടെ മൂന്നാം വിക്കറ്റ് നേടിയത്.

Previous articleവിജയ വഴിയിലേക്ക് തിരികെ വരാൻ ശ്രമിക്കുന്ന എ ടി കെ മോഹൻ ബഗാൻ ഇന്ന് ഗോവയ്ക്ക് എതിരെ
Next articleഅര്‍ദ്ധ ശതകങ്ങളുമായി ശര്‍ദ്ധുലും സുന്ദറും