ഇവരുടെ സാന്നിദ്ധ്യം ഇന്ത്യയ്ക്ക് മേല്‍ ഓസ്ട്രേലിയയ്ക്ക് മുന്‍തൂക്കം നല്‍കുന്നു

ഇന്ത്യയോട് കഴിഞ്ഞ വര്‍ഷം പരമ്പര നഷ്ടമായപ്പോളുള്ളത് പോലെ അല്ല ഇത്തവണ ഓസ്ട്രേലിയയ്ക്ക് വ്യക്തമായ മുന്‍തൂക്കം ഉണ്ടെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ ടെസ്റ്റ് നായകന്‍ ടിം പെയിന്‍. കഴിഞ്ഞ തവണ ഓസ്ട്രേിയയ്ക്ക് വേണ്ടി കളിക്കുവാന്‍ സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും ഉണ്ടായിരുന്നില്ല. ഇരുവരും സാന്‍ഡ് പേപ്പര്‍ ഗേറ്റ് വിവാദം മൂലം വിലക്ക് നേരിടുകയായിരുന്നു അപ്പോള്‍.

ഇരുവരും ചേര്‍ന്ന് 15000 ടെസ്റ്റ് റണ്‍സ് നേടിയിട്ടുണ്ട്, അതിനൊപ്പം മാര്‍നസ് ലാബൂഷാനെയും ഇപ്പോള്‍ ടീമിലുണ്ട്. ലോകത്തിലെെ മികച്ച മൂന്ന് നാല് ടോപ് ഓര്‍ഡര്‍ താരങ്ങളാണ് ഓസ്ട്രേലിയന്‍ ടീമിലുള്ളത്. കഴിഞ്ഞ വര്‍ഷം അതല്ലായിരുന്നു സാഹചര്യം എന്നും ടിം പെയിന്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് മികച്ച ബൗളിംഗ് നിരയുണ്ടെന്നത് സത്യം തന്നെ എന്നാല്‍ കഴിഞ്ഞ തവണ ഞങ്ങള്‍ വേഗത്തില്‍ കീഴടങ്ങുകയായിരുന്നു. ഇത്തവണ അതുണ്ടാകില്ലെന്നും ടിം പെയിന്‍ പറഞ്ഞു.

Previous articleമെസ്സി ആണ് ശമ്പളം കുറയ്ക്കാൻ ആദ്യ സമ്മതിച്ചത് എന്ന് ബാഴ്സലോണ പ്രസിഡന്റ്
Next articleപ്രധാനമന്ത്രിയുടെ കൊറോണ ഫണ്ടിലേക്ക് 25 ലക്ഷം സംഭാവന ചെയ്ത് എ ഐ എഫ് എഫ്