ബേണ്‍സിന് ശതകം നഷ്ടം, ശതകവും കടന്ന് വാര്‍ണര്‍ കുതിയ്ക്കുന്നു, ലീഡ് ഓസ്ട്രേലിയയ്ക്ക്

പാക്കിസ്ഥാനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഓസ്ട്രേലിയ. 240 റണ്‍സിന് പാക്കിസ്ഥാനെ ഓള്‍ഔട്ട് ആക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്കായി ഓപ്പണര്‍മാര്‍ സ്വപ്ന തുല്യമായ തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 222 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍- ജോ ബേണ്‍സ് സഖ്യം നേടിയത്.

97 റണ്‍സ് നേടിയ ബേണ്‍സിനെ യസീര്‍ ഷാ പുറത്താക്കിയപ്പോളാണ് കൂട്ടുകെട്ട് തകര്‍ന്നത്, എന്നാല്‍ ഡേവിഡ് വാര്‍ണര്‍ തന്റെ ശതകവും പൂര്‍ത്തിയാക്കി കുതിപ്പ് തുടര്‍ന്നു. കൂട്ടിന് മാര്‍നസ് ലാബൂഷാനെയും എത്തിയപ്പോള്‍ ഓസ്ട്രേലിയ വലിയ സ്കോറിലേക്ക് നീങ്ങി.

രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 312 റണ്‍സാണ് നേടിയിട്ടുള്ളത്. 151 റണ്‍സുമായി ഡേവിഡ് വാര്‍ണറും 55 റണ്‍സ് നേടി ലാബൂഷാനെയുമാണ് ക്രീസിലുള്ളത്. ടീമിന് 72 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കൈവശമുള്ളത്. രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍ ലാബൂഷാനെ കൂട്ടുകെട്ട് ഇതുവരെ 90 റണ്‍സ് നേടിയിട്ടുണ്ട്.