സമനിലയിൽ അവസാനിച്ച് സന്നാഹ മത്സരം

Indiacountyxi

ഇന്ത്യയും കൗണ്ടി സെലക്ട് ഇലവനും തമ്മിലുള്ള ത്രിദിന സന്നാവ മത്സരം സമനിലയിൽ അവസാനിച്ചു. 284 റൺസ് വിജയ ലക്ഷ്യം കൗണ്ടി ഇലവന് മുന്നിൽ വെച്ച ഇന്ത്യയ്ക്ക് 15 ഓവറിൽ അവരുടെ വിക്കറ്റൊന്നും നേടാനാകാതെയിരുന്നപ്പോള്‍ മത്സരം സമനിലയിൽ അവസാനിപ്പിക്കാമെന്ന് തീരുമാനിക്കപ്പെടുകയായിരുന്നു.

മത്സരം അവസാനിക്കുന്ന സമയത്തിനും മണിക്കൂറുകള്‍ മുന്നേ കളി അവസാനിപ്പിക്കുവാന്‍ ഇരു ടീമുകളും തീരുമാനിച്ചു. 30 റൺസാണ് രണ്ടാം ഇന്നിംഗ്സിൽ കൗണ്ടി ഇലവന്‍ നേടിയത്. ഇന്ത്യന്‍ നിരയിൽ കെഎൽ രാഹുല്‍, രവീന്ദ്ര ജഡേജ, മയാംഗ് അഗര്‍വാള്‍ എന്നിവര്‍ മികച്ച രീതിയിൽ റൺസ് കണ്ടെത്തി.

മത്സരത്തിനിടെ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിക്കേറ്റതാണ് ടീമിന് തിരിച്ചടിയായത്. വാഷിംഗ്ടൺ സുന്ദറിന്റെ പരിക്ക് താരത്തിനെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്ത് പോകുവാനും ഇടയാക്കിയിട്ടുണ്ട്.