58/5 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ നൂറ് കടത്തി മില്ലര്‍ – മുള്‍ഡര്‍ കൂട്ടുകെട്ട്

Davidmiller

അയര്‍ലണ്ടിനെതിരെ രണ്ടാം ടി20യിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ദക്ഷിണാഫ്രിക്കയുടെ രക്ഷയ്ക്കെത്തി വിയാന്‍ മുള്‍ഡര്‍ – ഡേവിഡ് മില്ലര്‍ കൂട്ടുകെട്ട്. ആദ്യ ഓവറിൽ ടെംബ ബാവുമയെയും ജാന്നേമന്‍ മലനെയും നഷ്ടമായ ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ ബോര്‍ഡിൽ പൂജ്യമായിരുന്നു. പോള്‍ സ്റ്റിര്‍ലിംഗിനായിരുന്നു ഇരു വിക്കറ്റുകളും.

58/5 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ 58 റൺസ് കൂട്ടുകെട്ട് നേടി നൂറ് കടത്തിയത് ആറാം വിക്കറ്റിൽ മില്ലറും മുള്‍ഡറും ചേര്‍ന്നാണ്. 26 പന്തിൽ 36 റൺസ് നേടിയ മുള്‍ഡറെ പുറത്താക്കി ക്രെയിഗ് യംഗ് ആണ് കൂട്ടുകെട്ട് തകര്‍ത്തത്.

ഇതിനിടെ മില്ലര്‍ തന്റെ അര്‍ദ്ധ ശതകം തികച്ച് ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസിലേക്ക് എത്തിയ്ക്കുകയായിരുന്നു. അവസാന ഓവറിൽ നാല് സിക്സ് ഉള്‍പ്പെടെ 24 റൺസ് നേടിയ മില്ലര്‍ 44 പന്തിൽ പുറത്താകാതെ 75 റൺസാണ് നേടിയത്.