കോവിഡ് മാറാതെ ഹസരംഗ, ഇന്ത്യയ്ക്കെതിരെ കളിക്കില്ല

ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ വനിന്‍ഡു ഹസരംഗ കളിക്കില്ല. ഓസ്ട്രേലിയയിൽ കോവിഡ് ബാധിതനായ താരം ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളിൽ കളിച്ചിരുന്നില്ല. കോവിഡിൽ നിന്ന് താരം ഇതുവരെ മുക്തി നേടിയിട്ടില്ലെന്നാണ് അറിയുന്നത്.

ഏറ്റവും പുതിയ ടെസ്റ്റിലും താരം കോവിഡ് പോസിറ്റീവായി തന്നെ കണ്ടെത്തുകയായിരുന്നു. ശ്രീലങ്ക പ്രഖ്യാപിച്ച സ്ക്വാഡിൽ താരത്തിനെ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും ഈ സാഹചര്യത്തിൽ താരം പരമ്പരയിൽ കളിക്കില്ലെന്ന് ഉറപ്പായി.