ആവശ്യമെങ്കില്‍ പാക്കിസ്ഥാന് വേണ്ടി ടെസ്റ്റ് കളിക്കുവാനുള്ള സമ്മതം അറിയിച്ചിട്ടുണ്ട് – വഹാബ് റിയാസ്

- Advertisement -

ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയ്ക്ക് ആവശ്യമെങ്കില്‍ കളിക്കുവാന്‍ തയ്യാറാണെന്ന് താന്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വഹാബ് റിയാസ്. ടീമിന്റെ കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിന് തൊട്ടുമുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചവരാണ് വഹാബ് റിയാസും മുഹമ്മദ് അമീറും.

പക്ഷേ ഇപ്പോള്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ താരത്തിനോട് പകരം താരമായോ ആവശ്യമെങ്കിലോ ഇംഗ്ലണ്ടിലേക്ക് കളിക്കാന്‍ എത്തുമോ എന്ന് ബോര്‍ഡ് ആവശ്യപ്പെട്ടുവെന്നും താന്‍ ഉടന്‍ സമ്മതം അറിയിച്ചുവെന്നും വഹാബ് റിയാസ് വ്യക്തമാക്കി. താരത്തിന് പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ കേന്ദ്ര കരാര്‍ അടുത്തിടെ നഷ്ടമായിരുന്നു.

കരാര്‍ നഷ്ടമായാലും പ്രശ്നമില്ല പാക്കിസ്ഥാന് വേണ്ടി കളിക്കുകയാണ് പ്രധാനമെന്ന് താരവും അന്ന് പ്രതികരിച്ചിരുന്നു. ഇപ്പോള്‍ അതിന് അവസരം ഉയര്‍ന്ന് വന്നപ്പോള്‍ താന്‍ അത് സമ്മതിക്കുകയായിരുന്നുവെന്നാണ് വഹാബ് റിയാസ് വ്യക്തമാക്കിയത്. രാജ്യത്തിന് വേണ്ടി കളിക്കുക എന്നത് തനിക്ക് ഏറ്റവും പ്രിയങ്കരമായ കാര്യമാണെന്നാണ് താരം വ്യക്തമാക്കിയത്.

Advertisement