യുവതാരം ലിയാണ്ടർ ഇനി എഫ് സി ഗോവ സീനിയർ ടീമിൽ

- Advertisement -

എഫ് സി ഗോവയുടെ യൂത്ത് ടീമിൽ മികച്ച പ്രകടനം കാഴ്ചവെക്കുക ആയിരുന്ന ലിയാണ്ടർ ഡികുന ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. 22കാരനായ താരം എഫ് സി ഗോവയുമായി മൂന്ന് വർഷത്തെ കരാറാണ് ഒപ്പുവെച്ചത്. റൈറ്റ് ബാക്കായ താരം അവസാന വർഷങ്ങളിൽ ഗോവ റിസേർവ്സ് ടീമിനായി ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. താരത്തിന്റെ പ്രകടനത്തിൽ തൃപ്തരായ ഗോവ ലിയാണ്ടറിനെ സീനിയർ സ്ക്വാഡിലേക്ക് പ്രൊമോട്ട് ചെയ്തു.

അവസാന മൂന്ന് വർഷത്തിനിടയിൽ ഇത് ഏഴാമത്തെ താരത്തെയാണ് എഫ് സി ഗോവ റിസേർവ്സ് ടീമിൽ നിന്ന് സീനിയർ സ്ക്വാഡിലേക്ക് എത്തിക്കുന്നത്. മൂന്ന് വർഷം മുമ്പാണ് ലിയാണ്ടർ എഫ് സി ഗോവയിൽ എത്തിയത്. മുമ്പ് ചർച്ചിൽ ബ്രദേഴ്സിനായും സീസയ്ക്ക് വേണ്ടിയും ലിയാണ്ടർ കളിച്ചിട്ടുണ്ട്.

Advertisement