സച്ചിനെ പിന്തള്ളി കോഹ്‍ലി, ഒരു രാജ്യത്ത് വെച്ച് ഏറ്റവും കൂടുതൽ ഏകദിന ശതകങ്ങള്‍ നേടുന്ന താരം

Viratkohli

ഒരു രാജ്യത്ത് ഏറ്റവും അധികം ഏകദിന ശതകങ്ങള്‍ നേടുന്ന താരമായി വിരാട് കോഹ്‍ലി. സച്ചിന്‍ ടെണ്ടുൽക്കര്‍ ഇന്ത്യയിൽ നേടിയ 20 ശതകങ്ങളെന്ന റെക്കോര്‍ഡാണ് ഇന്നലെ തിരുവനന്തപുരത്ത് നേടിയ ശതകത്തിലൂടെ കോഹ്‍ലി മറികടന്നത്.

സച്ചിന്‍ 160 ഇന്നിംഗ്സുകളിൽ നിന്ന് 20 ശതകങ്ങള്‍ നേടിയപ്പോള്‍ 101 ഇന്നിംഗ്സിൽ നിന്നാണ് കോഹ്‍ലി തന്റെ ഇന്ത്യയിലെ 21ാം ശതകം പൂര്‍ത്തിയാക്കിയത്. ദക്ഷിണാഫ്രിക്കയിൽ 14 ഏകദിന ശതകങ്ങള്‍ നേടിയ ഹഷിം അംലയും ഓസ്ട്രേലിയയിൽ 14 ശതകം നേടിയ റിക്കി പോണ്ടിംഗുമാണ് പട്ടികയിലെ മറ്റു താരങ്ങള്‍.

Virat Kohli India Srilanka

ഇന്നലെ ശ്രീലങ്കയ്ക്കെതിരെ കോഹ്‍ലി പുറത്താകാതെ 110 പന്തിൽ 166 റൺസ് നേടിയപ്പോള്‍ ശുഭ്മന്‍ ഗിൽ 116 റൺസ് നേടി ഇന്ത്യയ്ക്ക് 390/5 എന്ന മികച്ച സ്കോര്‍ സമ്മാനിച്ചു. അതിന് ശേഷം ശ്രീലങ്കയെ 73 റൺസിന് എറിഞ്ഞിട്ട് 317 റൺസിന്റെ തകര്‍പ്പന്‍ വിജയം ആണ് ഇന്ത്യ സ്വന്തമാക്കിയത്.