ബ്രസീലിയൻ യുവതാരം ജാവോ ഗോമസ് വോൾവ്സിലേക്ക്

20230115 235204

ഫ്ലെമേംഗോയുടെ യുവതാരം ജാവോ ഗോമസ് വോൾവ്സിലേക്ക്. കൈമാറ്റത്തിന് ടീമുകൾ തമ്മിൽ ധാരണയിൽ എത്തിയതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. ഏകദേശം പതിനേഴ് മില്യൺ യൂറോയോളമാണ് കൈമാറ്റ തുക. ഇരുപത്തിയൊന്നുകാരൻ മെഡിക്കൽ പരിശോധനകൾക്കായി ഇംഗ്ലണ്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഉടനെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

2020ലാണ് ഗോമസ് ഫ്ലെമേംഗോക്ക് വേണ്ടി അരങ്ങേറുന്നത്. തുടർന്ന് നൂറ്റിയിരുപത്തോളം മത്സരങ്ങൾ ടീമിനായി കളിച്ചു. കോപ്പ ലിബർട്ടോസ് അടക്കം കിരീടങ്ങളും ടീമിനോടൊപ്പം നേടി. ചുരുങ്ങിയ പ്രായത്തിലും മികച്ച മത്സര പരിചയം നേടിയെടുക്കാൻ തരത്തിനായി. മിഡ്ഫീൽഡർ ആയും ഡിഫെൻസിവ് മിഡ് ആയും കളിക്കാൻ താരത്തിനാകും. നേരത്തെ ലിവേർപൂളിൽ കളിക്കാനുള്ള തന്റെ ആഗ്രഹം താരം വെളിപ്പെടുത്തിയിരുന്നെങ്കിലും വോൾവ്സ് ആണ് ഓഫറുമായി ഗോമസിന് മുന്നിലേക്ക് എത്തിയത്. അതേ സമയം ലോപറ്റ്യോഗിക്ക് കീഴിൽ വോൾവ്സ് ടീം ശക്തിപ്പെടുത്തുന്നത് തുടരുകയാണ്. നീസ് താരം ലെമിന, പിഎസ്ജിയിൽ നിന്നും സറാബിയ എന്നിവർ ടീമിലേക്ക് എത്തും.