നോർത്ത് ലണ്ടൻ ഡാർബിക്ക് പിന്നാലെ ആഴ്‌സണൽ ഗോൾ കീപ്പർക്ക് ആരാധകന്റെ ചവിട്ടേറ്റു

Aaron Ramsdale Arsenal

നോർത്ത് ലണ്ടൻ ഡാർബിയിൽ ആഴ്‌സണൽ 2-0ന് ജയിച്ചതിന് പിന്നാലെ ഗോൾ കീപ്പർ ആരോൺ റാമ്സ്ഡേലിന് ആരാധകന്റെ ചവിട്ടേറ്റു. മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയതിന് ശേഷമാണ് അഡ്വെർടൈസിങ് ബോർഡിൽ നിന്ന് കൊണ്ട് ഒരു ആരാധകൻ റാമ്സ്ഡേലിനെ ചവിട്ടിയത്.

റാമ്സ്ഡേലിന് ചവിട്ടേറ്റെങ്കിലും പരിക്ക് ഒന്നും പറ്റിയിട്ടില്ല എന്ന് താരം വ്യക്തമാക്കി. ആരാധകന്റെ ഈ പെരുമാറ്റത്തെ ടോട്ടൻഹാം ശക്തമായി അപലപിച്ചിട്ടുണ്ട്‌. റാമ്സ്ഡേലിനെ ചവിട്ടിയെ ആരാധകനെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ടോട്ടൻഹാം വ്യക്തമാക്കിയിട്ടുണ്ട്.

മത്സരത്തിൽ ജയിച്ച ആഴ്‌സണൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് 8 പോയിന്റിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു.