സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതില്‍ മികച്ച് നില്‍ക്കുന്നത് വിരാട് കോഹ്‍ലി, രോഹിത്തിന് അത്രയും മികവില്ല – ഗൗതം ഗംഭീര്‍

- Advertisement -

വിരാട് കോഹ്‍ലിയുടെ അത്രയും മികവ് സ്ട്രൈക്ക് റൊട്ടേഷനില്‍ രോഹിത് ശര്‍മ്മയ്ക്ക് ഇല്ലെന്ന് അഭിപ്രായപ്പെട്ട് ഗൗതം ഗംഭീര്‍. മൂന്ന് ഫോര്‍മാറ്റിലും മികവ് പുലര്‍ത്തുന്ന വിരാട് സിംഗിളുകളും ഡബിളുകളും തന്റെ ഇന്നിംഗ്സിന്റെ പ്രധാന ഭാഗമാക്കുമ്പോള്‍ വമ്പനടികളാണ് രോഹിത്തിന് എന്നും തുണയായിട്ടുള്ളത്.

രോഹിത്തിനെക്കാളും കൂടുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം കോഹ്‍ലിയുടെയാണെന്നും അതിന് ഗുണം ചെയ്യുന്നത് അദ്ദേഹത്തിന്റെ സാഹചര്യമേതായാലും സ്ട്രൈക്ക് കൈമാറുവാനുള്ള കഴിവാണെന്നും ഗംഭീര്‍ പറഞ്ഞു. ഈ കഴിവ് ബൗളര്‍മാര്‍ക്കും താരത്തിനെതിരെ പന്തെറിയുന്നതില്‍ പ്രയാസം സൃഷ്ടിക്കുന്നുവെന്നും ഗംഭീര്‍ വ്യക്തമാക്കി.

ക്രിസ് ഗെയില്‍, എബി ഡി വില്ലിയേഴ്സ് എന്നിവര്‍ക്കും സ്പിന്‍ ബൗളിംഗിനെതിരെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുവാനുള്ള കഴിവില്ലെന്ന് ഗംഭീര്‍ പറഞ്ഞു.

Advertisement