നാളെ ജോർദി ആൽബ ഇല്ല, ലെങ്ലെറ്റ് മടങ്ങിയെത്തി

- Advertisement -

നാളെ ലാലിഗയിൽ ലെഗനെസിനെ ആണ് ബാഴ്സലോണ നേരിടുന്നത്. നാളത്തെ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. മയ്യോർക്കയ്ക്ക് എതിരായ മത്സരത്തിൽ സസ്പെൻഷൻ കാരണം കളിക്കാതിരുന്ന ലെങ്ലെറ്റ് നാളത്തെ സ്ക്വാഡിൽ ഉണ്ട്. ലെങ്ലെറ്റ് ആകും നാളെ സെന്റർ ബാക്ക് പൊസിഷനിൽ ബാഴ്സലോണക്ക് വേണ്ടി ഇറങ്ങുക.

ലെങ്ലെറ്റ് മടങ്ങിയെത്തും എങ്കിലും ജോർദി ആൽബ നാളെ ഉണ്ടാകില്ല. ഇന്നലെ കണ്ട മഞ്ഞ കാർഡ് കാരണം ആൽബയ്ക്ക് സസ്പെൻഷനാണ്. മെസ്സി, ഗ്രീസ്മൻ, തുടങ്ങി പ്രമുഖർ ഒക്കെ ബാഴ്സലോണ സ്ക്വാഡിൽ ഉണ്ട്. നാളെ രാത്രി 1.30നാണ് മത്സരം നടക്കുന്നത്.

Advertisement